ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണവും ശൈശവ വിവാഹവും വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് വനിതാ കമ്മീഷൻ

കൗമാര ഗർഭധാരണങ്ങളും ശൈശവ വിവാഹങ്ങളും തടയുന്നതിന് വകുപ്പുതല നടപടികൾ വേണമെന്നും സംസ്ഥാനവ്യാപകമായി കൗമാര ഗർഭധാരണം അഞ്ച് ശതമാനത്തിന് താഴെ കൊണ്ടുവരുക എന്നതാണ് കമ്മീഷൻ്റെ ലക്ഷ്യമെന്നും ശൈലജ ചൂണ്ടികാട്ടി

ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ മേധാവി രായപതി ശൈലജ. സംസ്ഥാനത്ത് കൗമാര പ്രായത്തിലുള്ളവരിൽ ഗർഭധാരണം കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ മേധാവി ആശങ്കയറിയിച്ചത്. 19 വയസിന് താഴെയുള്ള കുട്ടികളിലെ ഗർഭധാരണം പെൺകുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന് വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കൗമാര പ്രായത്തിലുള്ളവരിലെ ഗർഭധാരണം പെൺകുട്ടികളിൽ മാനസിക-ശാരീരിക വെല്ലുവിളികൾ ഉണ്ടാക്കുമെന്നും കൂടാതെ ഇത് അവരുടെ വിദ്യാഭ്യാസത്തെയും ഭാവിജീവിതത്തെയും ബാധിക്കുമെന്നും വനിതാ കമ്മീഷൻ മേധാവി രായപതി ശൈലജ വ്യക്തമാക്കി. വനിതാ കമ്മീഷനും ചൈൽഡ് റൈറ്റ്സ് അഡ്വക്കസി ഫൗണ്ടേഷനും ചേർന്ന് വിജയവാഡയിൽ സംഘടിപ്പിച്ച സംസ്ഥാനതല അവബോധ ശിൽപശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ മേധാവി ശൈലജ.

കൗമാര ഗർഭധാരണങ്ങളും ശൈശവ വിവാഹങ്ങളും തടയുന്നതിന് വകുപ്പുതല നടപടികൾ വേണമെന്നും സംസ്ഥാനവ്യാപകമായി കൗമാര ഗർഭധാരണം അഞ്ച് ശതമാനത്തിന് താഴെ കൊണ്ടുവരുക എന്നതാണ് കമ്മീഷൻ്റെ ലക്ഷ്യമെന്നും ശൈലജ ചൂണ്ടികാട്ടി.സ്കൂൾ പാഠഭാഗങ്ങളിൽ ആരോഗ്യം, പ്രത്യുൽപാദനം, ആർത്തവ ശുചിത്വം തുങ്ങിയവ ഉൾപ്പെടുത്തണമെന്നും സ്കൂളിൽ നിന്ന് നിർത്തി പോയ കുട്ടിക്കളെ കണ്ടെത്തി അവരെ വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്നും ശൈലജ പറഞ്ഞു.

Content Highlights: Andhra Pradesh State Women's Commission chief Rayapati Shailaja speaks out against teenage pregnancy

To advertise here,contact us