പശ്ചിമേഷ്യന്‍ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു;സുരക്ഷാമാർ​​ഗരേഖയിറക്കി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം

പേർഷ്യൻ ​ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ തീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗാതഗത മന്ത്രാലയം അറിയിച്ചു. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുളളവരാണ്. പേർഷ്യൻ ​ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു. പേർഷ്യൻ ​ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ തീരം തുങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

നാവികരോട് യാത്രാവേളയിൽ ജാ​ഗ്രത പുലർത്തമെന്നും അപകടസാധ്യതകൾ വിലയിരുത്തി വേണ്ട സുരക്ഷാ മുൻകരുതലുകളെടുക്കണമെന്നും കപ്പൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൻ ഉടനടി റിപ്പോർട്ട് ചെയ്യണെന്നും നിർദേശമുണ്ട്. സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് സഞ്ചരിക്കാവൂ; ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണം. അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു.

Content Highlights: Shipping authority says three Indian seafarers killed in West Asia; issues advisory for maritime operators

To advertise here,contact us