റംസാനില്‍ മുസ്‌ലിം ജീവനക്കാർക്ക് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാം; ജോലി സമയത്തിൽ ഇളവ് നൽകി തെലങ്കാന സർക്കാർ

ജീവനക്കാര്‍ക്ക് വീടുകളിലെത്തി നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഉത്തരവ്

ഹൈദരാബാദ്: മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. റംസാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ റംസാന്‍ വ്രതമനുഷ്ഠിക്കുന്ന എല്ലാ മുസ്‌ലിം ജീവനക്കാര്‍ക്കും വൈകുന്നേരം നാലുമണിയ്ക്ക് ഓഫീസ് വിടാനാകും. ജീവനക്കാര്‍ക്ക് വീടുകളിലെത്തി നോമ്പ് തുറക്കാനുളള സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അധ്യാപകര്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, ഔട്ട്‌സോഴ്‌സിംഗ് ജീവനക്കാര്‍, കോര്‍പ്പറേഷനുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് റംസാനില്‍ വൈകുന്നേരം നാലുമണിയോടെ ഓഫീസില്‍ നിന്ന് ഇറങ്ങാമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ നാലുമണിയ്ക്ക് ശേഷവും തുടരേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlights: Muslim employees allowed to leave office early during Ramzan: Telangana govt announces

To advertise here,contact us