നോയിഡയിൽ കാറിനകത്ത് യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയിൽ

വെള്ളിയാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കാറിനകത്ത് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുമിത്ത്, രേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറില്‍ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുമിത്തിന്റെ കൈയിൽ നിന്ന് ഒരു പിസ്റ്റൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കാർ അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഡൽഹിയിലെ ത്രിലോക്പുരിയിലാണ് സുമിത് താമസിക്കുന്നത്. രേഖ നോയിഡ സെക്ടർ 58-ലും. വെള്ളിയാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. സുമിത്തിൻ്റെയും രേഖയുടെയും കുടുംബങ്ങളെ പൊലീസ് വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight : Two bodies were found inside a car in Noida, Uttar Pradesh. The deceased have been identified as Sumit and Rekha.

To advertise here,contact us