നിപാ രോഗമുക്തയായ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; സംഭവം പശ്ചിമബംഗാളിൽ

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളാണ് മരിച്ചത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപാ വൈറസില്‍ നിന്ന് മുക്തയായ നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പര്‍ഗാനസ് ജില്ലയിലെ ബരാസത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന 25കാരിയാണ് മരിച്ചത്.

ഡിസംബര്‍ 31ന് പുതവത്സര അവധിക്കായി വീട്ടിലേക്ക് പോയതായിരുന്നു നഴ്സ്. എന്നാല്‍ ജനുവരി ആദ്യ വാരത്തില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. രോഗത്തിൽ നിന്ന് മുക്തി നേടിയെങ്കിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളാണ് മരണത്തിന് കീഴടങ്ങിയ നഴ്സ്. രോഗം ബാധിച്ച മറ്റൊരു നഴ്സ് രോഗമുക്തനായി ആശുപത്രി വിട്ടിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlight; A nurse who recovered from Nipah virus in West Bengal has died of a heart attack. A 25-year-old nurse died at a private hospital in Barasat, Parganas district.

To advertise here,contact us