ലക്നൗ: ഉത്തർപ്രദേശിൽ 30 വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.
ഉത്തർപ്രദേശിലെ ബദായു എന്നയിടത്താണ് സംഭവം. ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങിയെന്നും പിന്നാലെ തന്നെ വിട്ടുനൽകുകയുമായിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. 1,000 രൂപയാണ് ഭർത്താവ് സുഹൃത്തുക്കളായ ബാൽകിഷൻ പപ്പു എന്നിവരിൽ നിന്ന് വാങ്ങിയത്. പകരം തന്നെ വിട്ടുനൽകി. പിന്നാലെ ഇരുവരും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു.
യുവതിയെ പൊലീസ് വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്.
Content Highlights: A 30-year-old woman was molestedd in Uttar Pradesh after her husband handed her over to his friends for money. Police have launched an investigation into the case.