പാർലമെന്‍റിന്‍റെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂർ എംപി

സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്തെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയോടെ ഫോണില്‍ സംസാരിച്ചുതകൊണ്ട് നടക്കുന്നതിനിടെ പടിക്കെട്ടില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. വീഴുന്നത് കണ്ട സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വീഴ്ച്ചയില്‍ കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ല. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു തരൂര്‍.

Delhi: Congress MP Shashi Tharoor slipped while climbing down the stairs inside the Parliament complex. He was immediately assisted by staff and fellow MPs present at the spot pic.twitter.com/lrhECORsBn

Content Highlight; Shashi Tharoor MP slips and falls on steps outside Parliament. He slipped and fell from the steps while walking while talking on the phone this afternoon.

To advertise here,contact us