ലക്നൗ: ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇന്ദിരാനഗർ സ്വദേശിയായ തനു സിങ്ങാണ് ജീവനൊടുക്കിയത്. കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കളിയാക്കിയത്.
ലക്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും 4 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ.
രാഹുൽ, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകൻ അഭയ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭർത്താവ് കളിയാക്കിയത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്.
സംസാരത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുൽ വീടിന് പുറത്തേയ്ക്ക് പോയ സമയത്താണ് തനു ജീവനൊടുക്കിയത്. വാതിൽ അകത്തു നിന്ന് പൂട്ടി മുറിയിൽ തൂങ്ങിയ നിലയിലാണ് തനുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)Content Highlights: A wife tragically took her life after her husband mocked her appearance, calling her ugly