മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്സിപി നേതാവുമായ അജിത് പവാര് സഞ്ചരിച്ച വിമാനം അപകടത്തില്പ്പെട്ടതിന് കാരണം കാഴ്ച്ച പരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന് നായിഡു. ആദ്യ ലാന്ഡിങ്ങ് ശ്രമത്തില് റണ്വേ കാണുന്നില്ല എന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാന്ഡിങ്ങില് പ്രശ്നങ്ങള് ഇല്ല എന്ന് പൈലറ്റ് പറഞ്ഞു. തുടര്ന്നാണ് എടിസി ലാന്ഡിങ്ങ് അനുമതി നല്കിയത്. പിന്നാലെ അപകടമുണ്ടാവുകയായിരുന്നു എന്നാണ് റാം മോഹന് നായിഡു പറഞ്ഞത്. വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥയാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് രാവിലെ 8.10ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.50നാണ് അപകടത്തിൽപ്പെട്ടത്. ബാരാമതിയിലെ വിമാനത്താവളത്തില് ലാൻഡ് ചെയ്യുന്നതിനിടെ അജിത് പവാർ യാത്ര ചെയ്തിരുന്ന വിമാനം തെന്നിമാറുകയായിരുന്നു. ലാന്ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകര്ന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടര്ന്ന് വിമാനം പൂര്ണമായും കത്തിയമര്ന്ന് ചാരമായി. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേരും അപകടത്തിൽ കൊല്ലപ്പെട്ടു.
വിമാനം തകര്ന്നുവീണ് വലിയ തീഗോളമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാവിലെ 8.46 നാണ് മഹാരാഷ്ട്രയിലെ ബാരാമതിയിലെ വിമാനത്താവളത്തില് നിന്ന് ഒരു തീഗോളവും കറുത്ത പുകയും ഉയര്ന്നതെന്നാണ് ഹൈവേയ്ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളില് കാണിക്കുന്നത്.
Content Highlights: Ajit Pawar Death; Low visibility was the cause of the accident says Union Aviation Minister