അഹമ്മദാബാദ്: കുടുംബവഴക്കിനെ തുടർന്ന് കോൺഗ്രസ് എംപിയുടെ ബന്ധു ഭാര്യയെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. അഹമ്മദാബാദിൽ വ്യാഴാഴ്ച പുലർച്ചെയാണ് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹിലിന്റെ ബന്ധു ഭാര്യയെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. കുടുംബകലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.
പ്രാഥമിക അന്വേഷണത്തിൽ യഷ്രാജ് ഗോഹിൽ (33) ഭാര്യ രാജേശ്വരി ജഡേജയെ (30) വസ്ത്രപൂരിലെ എൻആർഐ ടവറിലെ വീട്ടിൽ വെച്ച് വെടിവച്ച ശേഷം ആത്മഹത്യ ചെയ്തതായി കണ്ടെത്തി.പുലർച്ചെ 1.30 നും 2 നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. യഷ്രാജ് ഗോഹിലിന്റെ അമ്മയുടെ മൊഴി അനുസരിച്ച് ഇയാൾ ഭാര്യയുടെ തലയ്ക്ക് പിന്നിൽ നിന്ന് വെടിവച്ചു. വെടിയൊച്ച കേട്ട് അമ്മ പുറത്തിറങ്ങിയപ്പോൾ, ഭാര്യക്ക് പരിക്കേറ്റിട്ടേയുള്ളൂ, അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാണമെന്ന് പറഞ്ഞ് മുറിയിൽ പോയി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. സംഭവത്തിൽ ഉപയോഗിച്ച റിവോൾവർ ലൈസൻസുള്ള തോക്കാണെന്നാണ് റിപ്പോർട്ട്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)Content Highlights: Relative of a Congress MP shot his wife dead and later died by him self police said