മുംബൈയിലെ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്

മുംബൈ: മുംബൈ ഘാട്കോപ്പറിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10.22ന് ആയിരുന്നു സംഭവം. മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. സ്റ്റീം ഇരുമ്പ് തകരാറിലായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. മുംബൈ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് തീ നിയന്ത്രണ വിധേയമാകുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ കഴിയുന്ന റിയാസുദ്ദീനിന് (30) അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.. മറ്റ് രണ്ട് പേർ വളയത്ത് അലിക്ക് (50) മൂന്ന് ശതമാനവും ഹദ്ദിസ് അലിക്ക് (51) മുപ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് കണ്ടത്തേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: A fire broke out at a garment shop in Mumbai’s Ghatkopar. Authorities confirmed that at least three people were injured, one of whom is in critical condition. It is suspected that a malfunctioning steam iron caused the fire.

To advertise here,contact us