ട്രെയിന്‍ മുന്നോട്ടുനീങ്ങി,വാക്കിംഗ് സ്റ്റിക്കുമായി കയറാന്‍ ശ്രമിച്ച് വയോധിക,സഡന്‍ ബ്രേക്കിട്ട് ലോക്കോ പൈലറ്റ്

പുറപ്പെടാന്‍ തുടങ്ങിയ ലോക്കല്‍ ട്രെയിന്‍ നിര്‍ത്തി പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറാന്‍ അവസരം നല്‍കിയ ലോക്കോ പൈലറ്റിന്റെ വീഡിയോ വൈറലാവുകയാണ്

മുംബൈ: പുറപ്പെടാന്‍ തുടങ്ങിയ ലോക്കല്‍ ട്രെയിന്‍ നിര്‍ത്തി പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറാന്‍ അവസരം നല്‍കിയ ലോക്കോ പൈലറ്റിന്റെ വീഡിയോ വൈറലാവുകയാണ്. കയ്യിൽ ഒരു വാക്കിംഗ് സ്റ്റിക്ക് പിടിച്ച് ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോഴും പ്ലാറ്റ്‌ഫോമിലൂടെ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്ന വയോധികയ്ക്കാണ് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി കൊടുത്തത്. ട്രെയിൻ നിർത്തിയതിനാൽ പ്രായമായ സ്ത്രീക്ക് സുരക്ഷിതമായി കയറാൻ സാധിച്ചു. വീഡിയോഗ്രാഫർ ഓം ത്രിപാഠിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെച്ചത്. തിരക്കേറിയ നഗര ജീവിതത്തിനിടയിലും മാനുഷികതക്കും പരിഗണനക്കും വലിയ സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിക്കൊണ്ടിരുക്കുന്ന ഈ വീഡിയോ. “മനുഷ്യത്വം ഇപ്പോഴും നശിച്ചിട്ടില്ല” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനോടകം 14 ലക്ഷത്തിലധികം കണ്ടുകഴിഞ്ഞു.

പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ട്രെയിൻ പോയിരുന്നെങ്കിൽ അടുത്ത ട്രെയിനിന് രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടിവരുമായിരുന്നു. മുംബൈയിലെ ലോക്കൽ ലോക്കോ പൈലറ്റുകൾ വളരെ നന്മയുള്ളവരാണെന്നും ഇതുപോലുള്ള സംഭവങ്ങൾ മുമ്പ് നേരിട്ട് കണ്ടിട്ടുണ്ടെന്നും യാത്രക്കാർ പറഞ്ഞു.

Content Highlights: Loco Pilot stopping a train after an elderly person signalled with a hand

To advertise here,contact us