ഇൻസ്റ്റഗ്രാമിൽ നഗ്നചിത്രം പങ്കുവെച്ച് വലവിരിക്കും, ഇരയായാൽ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടും; ദമ്പതികൾ അറസ്റ്റിൽ

ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന ദമ്പതികൾ പൊലീസ് പിടിയിൽ

ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമിലൂടെ ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി ദമ്പതികള്‍ തട്ടിയെടുത്തത് കോടികള്‍. യുവതിയുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചാണ് ദമ്പതികള്‍ ഇരകൾക്കായുള്ള വല വിരിക്കുന്നത്. ദമ്പതികള്‍ ചേര്‍ന്ന് പണം തട്ടാന്‍ ശ്രമിക്കുന്നു എന്ന ലോറി ഡ്രൈവറുടെ പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കരിംഗൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന ദമ്പതികളെയായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രം പങ്കുവച്ച് ഇരെ കണ്ടുപിടിക്കും. ചിത്രങ്ങള്‍ കണ്ട് ആളുകള്‍ മെസ്സേജ് അയയ്ക്കുമ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച് അവരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടിത്തിയാണ് ഇരകളുടെ പക്കല്‍ നിന്നും പണം കൈക്കലാക്കുക. ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കും എന്ന് ഭീഷണിപ്പെടുത്തി ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഇരുവരും സമ്പാദിച്ചത്.

വീടുകളുടെയും കെട്ടിടങ്ങളുടെയും ഇന്റീരിയറുകള്‍ ചെയ്തിരുന്നവരായിരുന്നു ദമ്പതികള്‍. എന്നാല്‍ ബിസിനസില്‍ നഷ്ടം സംഭവിച്ചതോടെ ഹണിട്രാപ്പിലേക്ക് തിരിയുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ 100നു മുകളില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ഇരയില്‍ നിന്ന് തന്നെ പല തവണ ഭീഷണിയിലൂടെ പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി. ആളുകളെ ഭീഷണിപ്പെടുത്തിയുണ്ടാക്കുന്ന ഈ തുക ഇരുവരും ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlight; Couple Arrested for Running Instagram Honeytrap Blackmail Racket

To advertise here,contact us