മുംബൈ: രണ്ടര പതിറ്റാണ്ടിലേറെ നീണ്ട താക്കറെ കുടുംബത്തിൻ്റെ ആധിപത്യത്തിന് മുംബൈയിൽ അന്ത്യമാകുന്നു. കഴിഞ്ഞ 28 വർഷത്തിന് ശേഷം താക്കറെ കുടുംബത്തിൻ്റെ പിന്തുണയില്ലാത്ത മേയർ മുംബൈ നഗരത്തിന് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. താക്കറെ കുടുംബത്തിന് മുംബൈയിൽ ഉള്ള സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന (ഷിൻഡെ വിഭാഗം) സഖ്യം നേടിയ വിജയം. ആകെയുള്ള 227 വാർഡുകളിൽ ഫലം വന്ന 217 ഇടങ്ങളിൽ 116 സീറ്റുകളാണ് ബിജെപി-ശിവസേന സഖ്യം നേടിയിരിക്കുന്നത്. ബിജെപി സ്വന്തം നിലയിൽ 88 വാർഡുകളിൽ വിജയം നേടി കരുത്ത് തെളിയിച്ചപ്പോൾ സഖ്യകക്ഷിയായ ശിവസേന 28 സീറ്റുകളിലാണ് വിജയിച്ചത്.
20 വർഷത്തിന് ശേഷം ഒരുമിച്ച ഉദ്ധവ് താക്കറെ-രാജ് താക്കറെ കൂട്ടുകെട്ടിന് പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ സാധിച്ചില്ല. ശിവസേന (ഉദ്ധവ് വിഭാഗം) 78 സീറ്റുകൾ നേടിയപ്പോൾ രാജ് താക്കറെയും നവനിർമാൺ സേനയ്ക്ക് എട്ടുകളിലാണ് മുന്നേറാൻ സാധിച്ചത്. ശിവസേനയിലെ പിളർപ്പിന് ശേഷം 2017ൽ തിരഞ്ഞെടുക്കപ്പെട്ട അവിഭക്ത ശിവസേനയുടെ 84 കോർപ്പറേഷൻ അംഗങ്ങളിൽ ഭൂരിഭാഗവും ഷിൻഡെക്കൊപ്പം നിന്നിരുന്നു. എന്നാൽ ഇത്തവണ അതേ നിലയിൽ കരുത്ത് കാണിക്കാൻ പക്ഷെ ഷിൻഡെ വിഭാഗത്തിന് സാധിച്ചില്ല. കഴിഞ്ഞ തവണ അവിഭക്ത ശിവസേന നേടിയ സീറ്റുകളുടെ പകുതിപോലും സീറ്റുകൾ ഇവർക്ക് നേടാൻ സാധിച്ചില്ല. എന്നാൽ ഉദ്ധവ് വിഭാഗം 78ഓളം സീറ്റുകൾ നേടിയിട്ടുണ്ട്.
തങ്ങൾ വികസനത്തിൻ്റെ മുദ്രാവാക്യം ഉയർത്തിയപ്പോൾ വൈകാരികതയുടെ മുദ്രാവാക്യമാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഉയർത്തിയതെന്ന് പറഞ്ഞ ഏക്നാഥ് ഷിൻഡെ ജനങ്ങൾ വികസനത്തിൻ്റെ മുദ്രാവാക്യമാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കി.
Content Highlights: In a major shift, the BJP-led Mahayuti alliance has secured a majority in the 2026 BMC elections, ending the Thackeray family's decades-long dominance over Mumbai's civic body. With BJP winning around 90 wards and Eknath Shinde's Shiv Sena leading in 28, the coalition will appoint the first non-Thackeray mayor in nearly 30 years, marking a significant political victory amid the Thackeray cousins' failed reunion.