ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേരുടെ നില ഗുരുതരം

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.

പൊലീസും ഉന്നത ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമല്ലായെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനം ഉണ്ടായ സ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറൻസിക് സയൻസ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഹസാരിബാഗിൽ ഉണ്ടായ സ്ഫോടനത്തിൽ ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്തെന്നും സ്ഫോടനത്തിന്റെ കാരണവും കണ്ടെത്തിവരികയാണെന്നും ഐജി ഓപ്പറേഷൻസും ജാർഖണ്ഡ് പൊലീസ് വക്താവുമായ മൈക്കൽരാജ് പറഞ്ഞു.

പരിക്കേറ്റവരെ ഉടൻ തന്നെ സദർ ആശുപത്രിയിലേക്ക് മാറ്റിയെന്നും അവരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചുവെന്നും പൊലീസ് അറിയിച്ചു.

Content Highlight : Blast in Jharkhand’s Hazaribagh kills three, two critically injured.It is reported that the explosion occurred while clearing a vacant area.

To advertise here,contact us