കളഞ്ഞു കിട്ടിയ 45 പവൻ പൊലീസിൽ ഏൽപ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനിച്ച് എം കെ സ്റ്റാലിൻ

ജോലിക്കിടെ തെരുവിൽ നിന്ന് വീണു കിട്ടിയ 45 സ്വർണനാണയങ്ങൾ പൊലീസിൽ ഏൽപ്പിച്ച് മാതൃക കാട്ടി ശുചികരണ തൊഴിലാളി

ചെന്നൈ: ജോലിക്കിടെ തെരുവിൽ നിന്ന് വീണു കിട്ടിയ 45 സ്വർണനാണയങ്ങൾ പൊലീസിൽ ഏൽപ്പിച്ച് മാതൃക കാട്ടി ശുചികരണ തൊഴിലാളി. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കുന്ന പത്മ(46)യ്ക്കാണ് സ്വർണനാണയങ്ങൾ കിട്ടിയത്. പത്മ ഉടനെ തന്നെ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിൽ സ്വർണനാണയങ്ങൾ ഏൽപ്പിച്ചു. സ്വർണത്തിന് വില കൂടികൊണ്ടിരിക്കെ 45 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരിച്ചു നൽകി കൊണ്ടാണ് പത്മയുടെ മാതൃകാപരമായ പ്രവർത്തി.

പത്മയുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒരുലക്ഷം രൂപ സമ്മാനം നൽകി. പോണ്ടി ബസാർ പൊലീസും പത്മയെ അഭിനന്ദിച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ട നങ്കനല്ലൂരിലെ രമേഷ് ഞായറാഴ്ച തന്നെ പോണ്ടി ബസാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് രമേഷിനെ വിളിച്ചുവരുത്തി സ്വർണം ഏൽപ്പിച്ചു.

Content Highlights: Women handover 45 Gold Coins to police in Tamil Nadu

To advertise here,contact us