ന്യൂഡല്ഹി: രാജ്യത്ത് ഒന്പത് റൂട്ടുകളില് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള് പ്രഖ്യാപിച്ച് റെയില്വേ. കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിനാണ് ആദ്യ പരിഗണന നല്കിയത്. പശ്ചിമ ബംഗാളിന് ഏഴ് സര്വീസുകളാണ് അനുവദിച്ചത്. തമിഴ്നാടിന് മുന്നും അസമിന് രണ്ടും സര്വീസുകള് അനുവദിച്ചിട്ടുണ്ട്.
കേരളത്തിന് ഒരു ട്രെയിന് പോലും പ്രഖ്യാപിച്ചിട്ടില്ല. ബംഗാളില് നിന്ന് നാഗര്കോവില്,തിരുച്ചിറപ്പള്ളി, ബംഗളുരു, മുംബൈ, താംബരം, ബനാറസ്, ഡല്ഹി എന്നിവടങ്ങിലേക്കാണ് സര്വീസുകള്. അസമിലെ ഗുവാഹത്തിയില് നിന്ന് റോഹ്തക്, ലഖ്നൗ എന്നിവിടങ്ങിലേക്കാണ് സര്വീസ്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോണ് എസിയാണ്.അസം, ബീഹാര്, പശ്ചിമ ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങളില് നിന്നുള്ള തൊഴിലാളികളുടെയും ദീര്ഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് ഈ പുതിയ റൂട്ടുകള് നിശ്ചയിച്ചിരിക്കുന്നത്.
ന്യൂ ജയ്പായ്ഗുഡി – തിരുച്ചിറപ്പള്ളി, ന്യൂ ജയ്പായ്ഗുഡി – നാഗര് കോവില്, അലിപൂര്ദ്വാര് – ബെംഗളുരു, അലിപൂര്ദ്വാര് – മുംബൈ, കൊല്ക്കത്ത – താംബരം, കൊല്ക്കത്ത – ഡല്ഹി, കൊല്ക്കത്ത – വാരാണസി, ഗുവാഹത്തി – രോഹ്തക്, ദിബ്രുഗഡ് – ലക്നൗ റൂട്ടിലാണ് പുതിയ ട്രെയിനുകള്Content Highlights: Indian Railways has announced nine Amrit Bharat trains but excluded Kerala from the list of included states.