കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്; കാരണമുണ്ട്, സംശയവും

ഒന്നരയടി നീളമുള്ള പാമ്പിനെയാണ് യുവാവ് ജാക്കറ്റിന്റെ പോക്കറ്റിലിട്ടത്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ഇ റിക്ഷാ ഡ്രൈവര്‍ ദീപക്കാണ്(39) പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം. ഒന്നരയടി നീളമുള്ള പാമ്പിനെയാണ് ജാക്കറ്റിന്റെ പോക്കറ്റിലിട്ടത്.

തിങ്കളാഴ്ചയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടർന്ന് ആന്റി-വെനം ഇൻജക്ഷൻ എടുക്കുന്നതിനായി ഇയാൾ ആശുപത്രിയിലെത്തി. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ പോക്കറ്റിൽ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിച്ച ശേഷം തിരികെ പോക്കറ്റിൽ തന്നെ വെക്കുകയായിരുന്നു.

In UP's Mathura, a man arrived at a government hospital complaining of snake bite. Reporter: Where is the snake? Man opens jacket zip, draws the snake out. Here it is. pic.twitter.com/ub1Pvq6ifz

പാമ്പ് മറ്റ് രോഗികളുടെ ജീവന് ഭീഷണിയാണെന്നും അതിനാൽ അതിനെ പുറത്ത് വിടണമെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് നീരജ് അഗർവാൾ ആവശ്യപ്പെട്ടു. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തി പാമ്പിനെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ സൗകര്യങ്ങൾ കുറവാണെന്ന് ദീപക് ആരോപിച്ചു. അതേസമയം ഈ പാമ്പിനെ ദീപക് തന്നെ വളർത്തുന്നതാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്ക് സംശയമുണ്ട്.

Content Highlight : A young man in Uttar Pradesh was taken to the hospital with a snake in his pocket after being bitten; Video goes viral

To advertise here,contact us