നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് സൂചന

മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂര്‍ മിഷനിലെ വൈദികനുമായ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. പ്രാദേശിക വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് സൂചന.

Content Highlights- Malayali priest and wife arrested in maharashtra

To advertise here,contact us