ജയ്പൂര്: രാജസ്ഥാനില് 150 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. രാജസ്ഥാനിലെ ടോങ്കില് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു പിടിച്ചെടുത്തത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കാറില് നിന്നും സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തില് സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്വ എന്നിവരെ അറസ്റ്റ് ചെയ്തു.
വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. "ഒരു വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായി പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരങ്ങൾ ലഭിച്ചു. ഇതിനെത്തുടർന്ന് ഉടൻ തന്നെ പരിശോധന നടത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. കേസിന്റെ എല്ലാ വശങ്ങളും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്," ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു.
Content Highlights: 150 Kg ammonium nitrate seized in Rajasthan