ന്യൂഡല്ഹി: പതിമൂന്നുകാരിയെ നിര്ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്ത കേസില് ബാങ്ക് ജീവനക്കാരന് ഉള്പ്പെടെ രണ്ട് പേര് അറസ്റ്റില്. ഡല്ഹിയിലെ സമയ്പുര് ബദ്ലിക്ക് സമീപത്താണ് സംഭവം. നരോത്തം എന്ന് അറിയപ്പെടുന്ന നേത (28), റിഷബ് ഝാ (26) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര് 20-ന് വടക്കന് ഡല്ഹിയിലെ രാജാ വിഹാറിലെ ഒരു ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. തുടര്ന്ന് പെണ്കുട്ടിയെ നിര്ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പെണ്കുട്ടിയുടെ വീട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അന്വേഷണത്തില് പെണ്കുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായി. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡിസിപിക്കാണ് അന്വേഷണ ചുമതല. പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള് പ്രകാരവും കേസ് രജിസ്റ്റര് ചെയ്തു.
Content Highlights: two arrested for assaulting 13-Year-Old In Delhi