ക്രൈസ്തവര്‍ക്കെതിരായ അതിക്രമം; പ്രതിഷേധിച്ച് യുഡിഎഫ് എംപിമാര്‍

ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ആര്‍എസ്എസ് നീക്കം അനുവദിക്കില്ലെന്നും യുഡിഎഫ് എംപിമാര്‍ പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെൻ്റ് കവാടത്തില്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ ബിച്ചിവാരയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ദേവാലയത്തിന് നേര്‍ക്ക് ആക്രമണം നടന്നതിനെയും യുഡിഎഫ് അപലപിച്ചു.

ഉദയ്പൂര്‍ രൂപതയുടെ കീഴിലുള്ള സെൻ്റ് ജോസഫ്‌സ് ലത്തീന്‍ പള്ളിയിലാണ് കഴിഞ്ഞ ദിവസം കുര്‍ബാനയ്ക്കിടെ നാല്‍പതിലേറെ ആളുകള്‍ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കിയത്. തിരുവനന്തപുരത്ത് തപാല്‍ വകുപ്പില്‍ ക്രിസ്മസ് പരിപാടി ഗണഗീത വിവാദം മൂലം ഉപേക്ഷിച്ചതും എംപിമാര്‍ ഉയര്‍ത്തിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ആര്‍എസ്എസ് നീക്കം അനുവദിക്കില്ലെന്നും യുഡിഎഫ് എംപിമാര്‍ പറഞ്ഞു.

Content Highlight : Violence against Christians; UDF MPs protest

To advertise here,contact us