മുംബൈ: ദീർഘകാലമായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാതെ മുടിമുറിക്കില്ലെന്ന ശപഥം അവസാനിപ്പിച്ച് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ. കുടിവെള്ള വിതരണത്തിനായുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങിയ പശ്ചാത്തലത്തിലാണ് ഗാഡ്കോപ്പർ വെസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയായ രാം കാദം നാല് വർഷത്തിന് ശേഷം മുടിമുറിച്ചത്. പ്രദേശത്തെ താമസക്കാരുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ മുടി മുറിക്കില്ലെന്ന് നാല് വർഷം മുമ്പായിരുന്നു എംഎൽഎ ശപഥം ചെയ്തത്.
രണ്ട് കോടി ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൻ്റെയും ഭാന്ദുപ്പിൽ നിന്നുള്ള കുടിവെള്ള പൈപ്പ് ലൈനിൻ്റെയും നിർമ്മാണം ആരംഭിച്ചെന്നാണ് എംഎൽഎ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നാല് വർഷം മുമ്പെടുത്ത ശപഥം അവസാനിപ്പിച്ച് എംഎൽഎ മുടിമുറിച്ചിരിക്കുന്നത്. ഇവയുടെ നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിക്കാൻ സാധിച്ചത് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്നാണ് എംഎൽഎ പറയുന്നത്.
'എങ്ങനെയാണ് ഈ കുന്നിന് മുകളിൽ കുടിവെള്ളം എത്തിക്കുക എന്ന് അഞ്ച് വർഷം മുമ്പ് ഞാൻ ചിന്തിക്കാൻ ആരംഭിച്ചിരുന്നു. ഇപ്പോൾ ഞാൻ സന്തോഷവാനാണ്. രണ്ട് കോടി ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാട്ടർടാങ്കും ഭാന്ദുപ്പിൽ നിന്നുള്ള പൈപ്പ് കണക്ഷനുമാണ് ഇവിടെ പ്രാവർത്തികമാകാൻ പോകുന്നതെന്നാ'യിരുന്നു എംഎൽഎ എഎൻഐയോട് പ്രതികരിച്ചത്. ഗാട്ട്കോപ്പറിൽ സ്ഥാപിച്ച ജലവിതരണ മാതൃക രാജ്യവ്യാപകമായി വേണമെങ്കിൽ ലോകത്ത് എവിടെ വേണമെങ്കിലും ആവിഷ്കരിക്കാൻ സാധിക്കുന്നതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
*"जोपर्यंत आपल्या घाटकोपर विक्रोळीचा पाणीप्रश्न सुटत नाही, तोपर्यंत डोक्यावरील केस कापणार नाही”*हा संकल्प घेऊन केलेला ४ वर्षांचा संयम, संघर्ष, सततचा पाठपुरावा आणि सातत्य... अखेर त्या प्रयत्नांना यश मिळालं आहे. आज गुरुवार दिनांक 18 डिसेंबर रोजी सकाळी 11:00 वाजता, आनंदगड पाणी… pic.twitter.com/N9t4KR077k
Content Highlights: BJP MLA Gets Haircut After 4 Years As Constituency Finally Gets Water At Ghatkopar West