ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ എഎസ്‌ഐയുടെ മാല നഷ്ടമായി

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചിരുന്നു

ബെംഗളുരു: ശിവമോഗയിലെ ബിജെപി ഓഫീസിന് പുറത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ (എഎസ്‌ഐ) സ്വര്‍ണമാല നഷ്ടപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ചോദ്യം ചെയ്തതിലും തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനിടയിലാണ് സംഭവം.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു എഎസ്ഐ അമൃതഭായിയുടെ 60 ഗ്രാം വരുന്ന മാല നഷ്ടമായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെയിന്‍ മോഷ്ടിക്കപ്പെട്ടതാണോ അതോ നഷ്ടപ്പെട്ടതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ശിവമോഗ എസ്പി ജി കെ മിഥുന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: ASI loses gold chain during Congress protest in Shivamogga

To advertise here,contact us