തിരുനൽവേലി: ക്ലാസ്റൂമിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. സംഭവത്തിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്.
തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വിദ്യാർത്ഥിനികൾ നിലത്തിരുന്ന് മദ്യപിക്കുന്നത് കാണാം. പ്ലാസ്റ്റിക്ക് കപ്പുകളും മറ്റും ഉപയോഗിച്ചാണ് മദ്യപാനം. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് എങ്ങനെ മദ്യം ലഭിച്ചെന്നും ആരാണ് അവർക്ക് മദ്യം നൽകിയത് എന്നതടക്കം അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സസ്പെൻഡ് ചെയ്തെങ്കിലും കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ രൂക്ഷവിമർശനമാണ് സ്കൂൾ അധികൃതർക്ക് നേരെ ഉയരുന്നത്. ടീച്ചർമാർ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും കൃത്യമായ പരിശോധന സ്കൂളിൽ നടക്കുന്നില്ലെന്നുമാണ് വിമർശനം.
Content Highlights: six school girls suspended for drinking alcohol at school