മോഷണത്തിൽ വൻ ട്വിസ്റ്റ്; കള്ളന് യോഗമില്ല, മോഷ്ടിച്ച സ്വര്‍ണവും പണവും മറ്റൊരു സംഘം കവർന്നു

ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം നടന്നത്

ബെംഗളൂരു: മോഷ്ടിച്ച സാധനങ്ങള്‍ കള്ളനില്‍ നിന്ന് തട്ടിയെടുത്ത് നാലംഗ സംഘം. ബെംഗളൂരുവിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറി 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനില്‍ നിന്ന് മിനിറ്റുകള്‍ക്കകമാണ് മറ്റൊരു സംഘം ഇതെല്ലാം കൈക്കലാക്കിയത്. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം.

മോഷണ മുതലുമായി പോകുമ്പോൾ മോഷ്ടാവിനെ നാല് പേര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും പിന്നീട് സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലംഗ സംഘത്തെ പിടികൂടി. ഇവരില്‍ നിന്ന് 447 ഗ്രാം സ്വര്‍ണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ മൂല്യം ആകെ 70 ലക്ഷം രൂപ വരുമെന്നാണ് പൊലീസ് പറയുന്നത്. ശ്മശാനത്തിന് സമീപം കവര്‍ച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Content Highlight : A big twist in the theft; A gang of four steals the gold and money stolen by the thief again

To advertise here,contact us