തിരുപ്പരങ്കുൺട്രം ദീപം തെളിക്കൽ വിവാദം;ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം; രൂക്ഷ വിമര്‍ശനവുമായിഎംകെ സ്റ്റാലിൻ

മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിയിക്കല്‍ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബർ 12ലേക്ക് മാറ്റിയിരുന്നു

ചെന്നൈ: തിരുപ്പരങ്കുൺട്രം ദീപം തെളിയിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. വികസനമാണെങ്കില്‍ മധുരക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു. മധുരയിലെ പൊതുയോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

നാലര വർഷത്തിൽ മൂവായിരത്തിൽ അധികം ക്ഷേത്രങ്ങൾ ഡിഎംകെ സർക്കാർ നവീകരിച്ചു. അങ്ങനെയുള്ള സർക്കാരിനെ കുറിച്ച് നുണ പ്രചരിപ്പിച്ചാൽ യഥാർത്ഥ ഭക്തർ അംഗീകരിക്കില്ല. പെരിയാർ തെളിച്ച സമത്വത്തിന്റെ ദീപം തമിഴ്നാട്ടിൽ എന്നും ജ്വലിക്കും. സമാധാനം തെരഞ്ഞെടുത്ത മധുരയിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബർ 12ലേക്ക് മാറ്റിയിരുന്നു. ദർഗയ്ക്ക് സമീപം ദീപം തെളിക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നൽകിയ അപ്പീലിൽ വിശദവാദം 12ന് നടക്കും എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Content Highlight : Thiruparankundram lamp lighting controversy; MK Stalin sharply criticizes BJP's cheap politics

To advertise here,contact us