ഉത്തർപ്രദേശിൽ മകനും അമ്മയും വീടിനുള്ളിൽ മരിച്ച നിലയിൽ; വിഷം ഉള്ളിൽചെന്നതെന്ന് പ്രാഥമിക നിഗമനം

വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മതിൽ ചാടിയാണ് വീടിനകത്ത് പ്രവേശിച്ചതെന്നും പൊലീസ് പറഞ്ഞു

കൗശാമ്പി: ഉത്തർപ്രദേശിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയ് മിശ്ര എന്ന മകരധ്വജി(55), മൗലാ ദേവി(75) എന്നീവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വെവ്വേറെ കട്ടിലുകളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മതിൽ ചാടിയാണ് വീടിനകത്ത് പ്രവേശിച്ചതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ബാര ഹവേലി ഖൽസ ഗ്രാമത്തിലാണ് സംഭവം. മരണത്തിന് മുമ്പ് ഇരുവരും ഛർദ്ദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

Content Highlight : Son and mother found dead inside house in Uttar Pradesh

To advertise here,contact us