ന്യൂഡല്ഹി: ലോക്സഭയില് സുപ്രിയ സുലെ അവതരിപ്പിച്ച സ്വകാര്യ ബില് ചര്ച്ചയായി. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തെ മുന്നിര്ത്തിയുള്ള സ്വകാര്യ ബില് ആണ് സുപ്രിയ സുലെ അവതരിപ്പിച്ചത്.
ഔദ്യോഗിക സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട ഫോണ് കോളുകളില് നിന്നും ഇ-മെയിലുകളില് നിന്നും ഒഴിഞ്ഞുനില്ക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നല്കണമെന്ന് സുപ്രിയ സുലെ അവതരിപ്പിച്ച 'റൈറ്റ് ഡു ഡിസ്കണക്ട് ബില്' ആവശ്യപ്പെടുന്നു. കൂടാതെ അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധന വിഷയങ്ങളും ബില്ലില് ഉള്പ്പെടുന്നു.
ജോലി സമയത്തിനുശേഷവും ജീവനക്കാരെ സ്ഥാപനങ്ങള് ബന്ധപ്പെടുന്നത് ഉറക്കക്കുറവ്, സമ്മര്ദം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനങ്ങള് കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രിയ ബില്ലില് ചൂണ്ടിക്കാട്ടി. സര്ക്കാര് വിഷയത്തില് നിലപാട് വ്യക്തമായതിന് ശേഷം ഇത്തരം ബില്ലുകള് ഭൂരിഭാഗവും പിന്വലിക്കുകയാണ് പതിവ്.
Content Highlights: NCP MP Supriya Sule introduced the “Right to Disconnect Bill, 2025”