പനാജി: ഗോവയില് 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തില് നൈറ്റ് ക്ലബിന്റെ ഉടമകള്, മാനേജര്, പരിപാടിയുടെ സംഘാടകര് എന്നിവര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. ബിര്ച്ച് ബൈ റോമിയോ ലെയ്ന് നൈറ്റ് ക്ലബിന്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്ക്കെതിരെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന് ലൈസന്സ് നല്കിയ സര്പഞ്ച് റോഷന് റെഡ്ഗറെയും കൂടുതല് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര് അറിയിച്ചു.
സംഭവത്തില് ഗോവ മുഖ്യമന്ത്രി മജിസ്റ്റീരിയല് അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷ മാനദണ്ഡങ്ങള് പാലിക്കുന്നതില് സ്ഥാപനം വീഴ്ച്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി.
ഇന്നലെ അര്ധരാത്രിയോടെയായിരുന്നു നിശാക്ലബില് തീപിടുത്തമുണ്ടായത്. മരിച്ചവരില് 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള് പുറത്ത് വന്നിരുന്നു. ശേഷിക്കുന്ന ഏഴ് പേര് ആരെല്ലാം എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അനുവാദമില്ലാതെ പണിതതിനെ തുടര്ന്ന് ക്ലബ് പൊളിക്കണമെന്ന് കാണിച്ച് പഞ്ചായത്തില് നിന്നും നോട്ടീസ് നല്കിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതര് തന്നെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില് സര്പഞ്ചിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്ന്ന് പൊലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധവുമായി നിരവധിയാളുകള് എത്തിയിരുന്നു.
തീപിടിത്തത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ഗവണ്മെന്റിനുമെതിരെ പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തിയിരുന്നു.
Content Highlight; Fire breaks out at Goa nightclub; case registered against owners, Sarpanch arrested