രാമനാഥപുരത്ത് കാർ അപകടം; അഞ്ച് മരണം, മരിച്ചത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ നാല് അയ്യപ്പ ഭക്തരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം കീഴക്കരയിൽ കാറുകൾ അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ നാല് അയ്യപ്പ ഭക്തരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവർ ആന്ധ്ര സ്വദേശികളാണ്.

റോഡിന് സമീപം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറിൽ രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. രണ്ട് കാറുകളിലായി 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Content Highlights: Tamil Nadu, Ramanathapuram Car accident , five death

To advertise here,contact us