വാക്കുകൾ കൂട്ടിവായിക്കാനാവാതെ കഷ്ടപ്പെട്ട് സത്യപ്രതിജ്ഞ, തപ്പിത്തടഞ്ഞ് ചൊല്ലി ജെഡിയു MLA: വിമർശനം

നവാഡ മണ്ഡലത്തില്‍ നിന്നും ആര്‍ജെഡിയുടെ കൗശല്‍ യാദവിനെ പരാജയപ്പെടുത്തിയാണ് വിഭ ദേവി നിയമസഭയിലെത്തിയത്

പട്‌ന: സത്യപ്രതിജ്ഞ ചൊല്ലാന്‍ ബുദ്ധിമുട്ടി ജെഡിയു എംഎല്‍എ വിഭ ദേവി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിധാന്‍ സഭയുടെ ആദ്യ സമ്മേളനത്തിലാണ് വിഭ ദേവി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യത്. സത്യപ്രതിജ്ഞ ചെയ്യാന്‍ വാക്കുകള്‍ കൂട്ടിവായിക്കാന്‍ പോലും കഴിയാതെ വിഭ ദേവി ബുദ്ധിമുട്ടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തപ്പിത്തടഞ്ഞ് കുറച്ച് ഭാഗം വായിച്ച എംഎല്‍എ തന്റെ അടുത്തിരുന്ന മറ്റൊരു എംഎല്‍എയോട് വായിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. നവാഡ മണ്ഡലത്തില്‍ നിന്നും ആര്‍ജെഡിയുടെ കൗശല്‍ യാദവിനെ 27,594 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിഭ ദേവി നിയമസഭയിലെത്തിയത്. മുന്‍ എംഎല്‍എ രാജ് ബല്ലഭ് യാദവിന്‍റെ ഭാര്യയാണ്.

#WATCH | Patna, Bihar | JDU's newly elected MLA Vibha Devi faced trouble reading her oath during the first session of the Bihar Vidhan Sabha. She was seen asking a fellow MLA to dictate the oath to her. (01.12)Source: Bihar Vidhan Sabha TV/ YouTube pic.twitter.com/hEgnxpFkXK

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഹാര്‍ നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുത്തു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ  243 സീറ്റുകളിൽ എൻഡിഎ 202 സീറ്റുകളിലാണ് വിജയിച്ചത്. ഇതിൽ 89 സീറ്റ് ബിജെപി നേടിയപ്പോൾ 85 സീറ്റാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്. ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.

Content Highlights: JDU MLA Vibha Devi struggles to pronounce words while taking oath, faces criticism

To advertise here,contact us