വിവാഹസൽക്കാരത്തിൽ 'ബീഫ് കറി' എന്ന് ആരോപണം; ഉത്തർപ്രേദശിൽ അക്രമാസക്തരായി യുവാക്കൾ; സംഘർഷം

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

ലക്‌നൗ: വിവാഹസൽക്കാരത്തിൽ ബീഫ് കറി ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് യുപിയിൽ സംഘർഷം. അലിഗഡ് സിവിൽ ലൈൻസ് മേഖലയിലെ ഒരു വിവാഹസൽക്കാര പരിപാടിയിലാണ് സംഘർഷം ഉണ്ടായത്.

നേരത്തെ ക്രമീകരിച്ച ബുഫെ കൗണ്ടറിൽ 'ബീഫ് കറി' എന്ന് എഴുതിവെച്ചത് ആകാശ്, ഗൗരവ് കുമാർ എന്ന യുവാക്കൾ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയുമാണ് സംഭവങ്ങളുടെ തുടക്കം. ഇവർ ഇത് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. തുടർന്ന് അവിടെ വലിയ വഴക്കുണ്ടാകുകയും കേറ്ററിംഗ് ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. സംഘർഷം കലശലായതോടെ പൊലീസ് എത്തി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

കറി ബീഫ് തന്നെയാണോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനമെടുക്കാനാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

Content Highlights: Beef curry board in uttar pradesh marriage function triggers row

To advertise here,contact us