ബംഗാളിൽ വോട്ടർപട്ടികയിലെ 26 ലക്ഷം വോട്ടർമാരുടെ പേര് 2002ലെ ലിസ്റ്റുമായി പൊരുത്തപ്പെടുന്നില്ല; കമ്മിഷന്‍

SIR പ്രക്രിയയുടെ ഭാഗമായി മൂന്ന് കോടിയിലധികം ഇന്യൂമറേഷൻ ഫോമുകളാണ് പശ്ചിമബംഗാളിൽ ഡിജിറ്റലൈസ് ചെയ്തത്

കൊൽക്കത്ത: പശ്ചിമബംഗാളിൽ പുതിയ വോട്ടർപട്ടികയിലെ 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2022ലേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുമ്പ് 2002നും 2006നും ഇടയിൽ നടന്ന SIR പ്രക്രിയയിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ തയ്യാറാക്കിയ വോട്ടർപട്ടികയുമായി സംസ്ഥാനത്തെ പുതിയ ലിസ്റ്റ് താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസം മനസിലായതെന്ന് ഇലക്ഷൻ കമ്മിഷൻ ഉദ്യാഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞു.

SIR പ്രക്രിയയുടെ ഭാഗമായി മൂന്ന് കോടിയിലധികം ഇന്യൂമറേഷൻ ഫോമുകളാണ് പശ്ചിമബംഗാളിൽ ഡിജിറ്റലൈസ് ചെയ്തതെന്ന് ഇലക്ഷൻ കമ്മിഷൻ അധികൃതർ വ്യക്തമാക്കുന്നു. ഡിജിറ്റലൈസ് ചെയ്ത ശേഷം ഈ ഫോമുകൾ മാപ്പിങ് പ്രക്രിയയ്ക്ക് വിധേയമാക്കും. ഇവിടെയാണ് പഴയ SIR റെക്കോർഡുമായി പേരുകൾ മാച്ചാവാതെ വന്നത്. കഴിഞ്ഞ SIR സൈക്കിളുമായി ഇത്തരത്തിൽ ഒത്തുചേരാത്ത 26 ലക്ഷം വോട്ടർമാരുടെ പേരാണുള്ളതെന്നും അധികൃതർ പറയുന്നു. ഡിജിറ്റൈസേഷൻ തുടരുന്നതിന് അനുസരിച്ച് ഈ സംഖ്യ ഉയരാമെന്നാണ് നിഗമനം. ഇലക്ഷൻ പ്രക്രിയയിൽ മാപ്പിങ് എന്നാൽ 2002ലെ ലിസ്റ്റുമായി ക്രോസ് വെരിഫൈ ചെയ്യുന്ന രീതിയെന്നാണ് അർത്ഥമാക്കുന്നത്.

ഈ വർഷം മാപ്പിങ് പ്രക്രിയയിൽ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് ഇലക്ടോറൽ ഓഫീസറുടെ നിർദേശപ്രകാരമാണ് വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ സമഗ്രമാവാനാണ് ഈ നടപടി. മാപ്പിങിലെ ചേർച്ചക്കുറവ് മൂലം അന്തിമ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യപ്പെടുമെന്നല്ല അർത്ഥമാക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: EC says 26lakh's voter's name from Bengal unmatching with 2002 SIR

To advertise here,contact us