ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണു; മലയാളി സൈനികന് വീരമൃത്യു

മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയാണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയും സുബൈദാറുമായ കെ സജീഷാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ബെഹ്രാംഗല്ലയിലെ സെരി മസ്താന്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു സജീഷ് അപകടത്തില്‍പ്പെട്ടത്. കാല്‍ വഴുതി സജീഷ് കൊക്കയില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും സജീഷിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ മരിച്ചിരുന്നു. സജീഷിന്റെ മൃതദേഹം സൈനിക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. നാളെ സജീഷ് പഠിച്ച സ്‌കൂളിലും വീട്ടിലും അടക്കം പൊതുദര്‍ശനമുണ്ടാകും. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സജീഷ് സൈന്യത്തില്‍ ചേരുന്നത്. ഒരു മാസം മുന്‍പാണ് സജീഷ് അവധിക്ക് നാട്ടിൽ വന്നുപോയത്.

Content Highlights- Malayali army officer died after fell in to a deep gorge in Jammu and kashmir

To advertise here,contact us