ഉദയ്പൂരിലെ വിവാഹച്ചടങ്ങില്‍ ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്ത് ഡോണള്‍ഡ് ട്രംപ് ജൂനിയറും കാമുകിയും; വീഡിയോ വൈറല്‍

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ ഏകദേശം 600 അതിഥികള്‍ പങ്കെടുക്കും

ഗാന്ധിനഗര്‍: ഉദയ്പൂരില്‍ നടന്ന ഒരു ആഡംബര വിവാഹച്ചടങ്ങില്‍ ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്ത് ഡോണള്‍ഡ് ട്രംപ് ജൂനിയറും കാമുകി ബെറ്റിന ആന്‍ഡേഴ്സണും. യുഎസ് കോടീശ്വരന്‍ പത്മജയുടെയും രാമ രാജു മന്തേനയുടെയും മകള്‍ നേത്ര മന്തേനയുടെയും സൂപ്പര്‍ ഓര്‍ഡറിന്റെ സഹസ്ഥാപകനും സിടിഒയുമായ വംശി ഗദിരാജുവിന്റെയും വിവാഹ ചടങ്ങിലാ(സംഗീത്)ണ് ഇരുവരും നൃത്തം ചെയ്തത്.

കരണ്‍ ജോഹര്‍ അവതാരകനായ സംഗീത് ചടങ്ങിൽ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, കൃതി സനോണ്‍, വരുണ്‍ ധവാന്‍ തുടങ്ങിയ മുന്‍നിര ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. ലീല പാലസ്, സെനാന മഹല്‍, ജഗ്മന്ദിര്‍ ഐലന്‍ഡ് പാലസ് എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്തമായ വേദികളിലായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ ഏകദേശം 600 അതിഥികള്‍ പങ്കെടുക്കും.

ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം, അന്താരാഷ്ട്ര പോപ്പ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ജസ്റ്റിന്‍ ബീബറും പങ്കെടുക്കുന്ന പ്രകടനങ്ങളും വിവാഹത്തില്‍ ഉണ്ടായിരിക്കും.

കഴിഞ്ഞ ദിവസം ആനന്ദ് അംബാനിക്കൊപ്പം ജാംനഗറിലെ വന്താര വന്യജീവി സങ്കേതവും പ്രദേശത്തെ ക്ഷേത്രങ്ങളും ട്രംപ് ജൂനിയർ സന്ദർശിച്ചിരുന്നു. വ്യവസായി കൂടിയായ ട്രംപ് ജൂനിയർ ആഗ്രയിലെത്തി താജ്മഹൽ സന്ദർശിച്ചിരുന്നു. ജില്ലാ അധികാരികൾ വൻ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയത്. അദ്ദേഹത്തിന്റെ വരവ് പ്രമാണിച്ച് താജ്‌മഹലിന് ചുറ്റും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

Content Highlights: Donald Trump Jr and Girlfriend's Dance To Bollywood Song At Udaipur Wedding

To advertise here,contact us