ഭോപ്പാല്: മധ്യപ്രദേശിലെ രേവ ജില്ലയില് പ്ലസ് വണ് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു.സ്വകാര്യ സ്കൂളിലെ ആധ്യാപകനെതിരെ കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. നവംബര് 16-നാണ് 17 കാരിയെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയതെന്ന് അഡീഷണല് പൊലീസ് സൂപ്രണ്ട് (എഎസ്പി) ആരതി സിംഗ് പറഞ്ഞു. നോട്ട്ബുക്കില് നിന്ന് കുറിപ്പ് കണ്ടെത്തിയെന്നും അവര് വ്യക്തമാക്കി. ശിക്ഷയെന്ന പേരില് ഒരു പേന വിരലുകള്ക്കിടയില് വെച്ച് അമര്ത്തിയെന്ന് കുട്ടി കുറിപ്പില് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് ദിവസങ്ങളായി നിരവധി വിദ്യാര്ത്ഥി ആത്മഹത്യകള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്ഹിയില് പത്താം ക്ലാസ് വിദ്യാര്ത്ഥി രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനില് നിന്ന് ചാടി മരിച്ചിരുന്നു. കുട്ടി ആത്മഹത്യാക്കുറിപ്പില് ചില അധ്യാപകരുടെ പേരുകള് എഴുതിവെച്ചിരുന്നു. മാനസികമായി പീഡിപ്പിക്കുകയും കുടുംബത്തോട് ക്ഷമ ചോദിക്കുകയും അവയവങ്ങള് ദാനം ചെയ്യണമെന്ന് അഭ്യര്ത്ഥിക്കുകയും ചെയ്തായിരുന്നു കുട്ടിയുടെ ആത്മഹത്യ.
മഹാരാഷ്ട്രയിലെ താനെ ജില്ലയില് മറാത്തി സംസാരിക്കാത്തതിനെത്തുടര്ന്നുണ്ടായ തര്ക്കത്തെ തുടര്ന്ന് ഒരു കൂട്ടം ആളുകള് ചേര്ന്ന് 19 വയസ്സുള്ള വിദ്യാര്ത്ഥിയെ ആക്രമിക്കുകയും ഇതേ തുടര്ന്ന് കുട്ടി ജീവനൊടുക്കുകയും ചെയ്തിരുന്നു. ഒന്നാം വര്ഷ സയന്സ് വിദ്യാര്ത്ഥിയായ അര്ണവ് ലക്ഷ്മണ് ഖൈരെയാണ് തന്റെ അപ്പാര്ട്ട്മെന്റില് തൂങ്ങിമരിച്ചത്. ഈ മാസം ആദ്യം ജയ്പൂരിലെ ഒരു സ്വകാര്യ സ്കൂള് കെട്ടിടത്തിന്റെ നാലാം നിലയില് നിന്ന് ചാടി ഒമ്പത് വയസ്സുള്ള ഒരു പെണ്കുട്ടി ജീവനൊടുക്കിയിരുന്നു.
നാലാം ക്ലാസ്സില് പഠിച്ചിരുന്ന പെണ്കുട്ടിയെ സഹപാഠികള് മോശം വാക്കുകള് ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും എന്നാല് സ്കൂള് അധികൃതര് ഇതില് നടപടിയെടുത്തില്ലെന്നും സിബിഎസ്ഇ നടത്തിയ അന്വേഷണത്തില് കണ്ടെത്തി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Class 11 student dies herself in madhyapradesh