ന്യൂഡല്ഹി:ബിഹാര് നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്ന്ന് കോണ്ഗ്രസ് ഇന്ഡ്യ മുന്നണി വിടുന്നുവെന്ന് റിപ്പോര്ട്ടുകള്. പരമാവധി ഇടങ്ങളില് തനിച്ച് മത്സരിച്ച് പാര്ട്ടിയെ തിരിച്ചുപിടിക്കാന് ആലോചനയെന്നാണ് റിപ്പോര്ട്ടുകളില് പറയുന്നത്. രാഹുല് ഗാന്ധിയാണ് ഇക്കാര്യം മുന്നോട്ടുവച്ചതെന്നും റിപ്പോര്ട്ടുകളിലുണ്ട്.
എന്നാല് ഈ റിപ്പോര്ട്ടുകളെ തള്ളി കോണ്ഗ്രസ് രംഗത്തെത്തി. പൂര്ണ്ണമായും അടിസ്ഥാനരഹിതമായ വാര്ത്തയാണിതെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല് ടൈംസ് നൗവിനോട് പറഞ്ഞു.
പൂര്ണ്ണമായും അടിസ്ഥാനരഹിതമായ വാര്ത്തയാണിത്. എവിടെ നിന്നാണ് ഈ വാര്ത്തവരുന്നത്?. ഇന്ഡ്യ മുന്നണിക്ക് വേണ്ടിയാണ് കോണ്ഗ്രസ് പൂര്ണ്ണമായും നിലയുറപ്പിക്കുന്നത്. ഞങ്ങളതിനെ ശക്തിപ്പെടുത്തുകയാണ്', എന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
Content Highlights: K C Venugopal says congress remains committed to strengthening the alliance