പട്ന: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പ് നിരവധി വിവാദങ്ങളോടെയാണ് അവസാനിച്ചത്. അതിലൊന്ന് ബിജെപി സ്ഥാനാര്ത്ഥി സുനില് കുമാര് പിന്റുവിന്റെതായി പുറത്തുവന്ന അശ്ലീല വീഡിയോയാണ്. സീതാമര്ഹി നിയമസഭാ മണ്ഡലത്തില് നിന്ന് ജനവിധി തേടിയ സുനില് കുമാറിന്റെ അശ്ലീല വീഡിയോ വോട്ടെടുപ്പിന് ദിവസങ്ങള് മുന്പാണ് സമൂഹമാധ്യമങ്ങളില് പ്രചരിച്ചത്. നഗ്നയായ ഒരു യുവതിയുമായി വീഡിയോ കോളില് അശ്ലീല ആംഗ്യങ്ങളോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എങ്കിലും ജനവിധി സുനില് കുമാര് പിന്റുവിന് അനുകൂലമായിരുന്നു. 5,562 വോട്ടുകളുടെ ഭൂരിപക്ഷത്തില് പിന്റു വിജയിച്ചു.
വോട്ടെടുപ്പിന് ദിവസങ്ങള്ക്കുമുന്പാണ് സുനില് കുമാര് പിന്റുവിന്റെ അശ്ലീല വീഡിയോകള് പുറത്തുവന്നത്. ഒരു വീഡിയോയില് ഒരു യുവതിയുമായി സ്വകാര്യ നിമിഷങ്ങള് പങ്കിടുന്ന ദൃശ്യങ്ങളായിരുന്നു. നഗ്നയായ സ്ത്രീയ്ക്കൊപ്പം വീഡിയോ കോള് ചെയ്യുകയും അശ്ലീല ആംഗ്യം കാണിക്കുന്നതുമാണ് പ്രചരിച്ച മറ്റൊരു വീഡിയോ. വീഡിയോകള് പുറത്തുവന്നതോടെ സ്ഥാനാര്ത്ഥി പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് സ്ഥാനാര്ത്ഥിയുടെ പ്രതിച്ഛായ തകര്ക്കാനുളള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോ എന്നായിരുന്നു ബിജെപി ഇതിന് നല്കിയ വിശദീകരണം. മോര്ഫ് ചെയ്ത വീഡിയോയാണ് പുറത്തുവന്നതെന്നും അന്വേഷണം വേണമെന്നും ബിജെപി പറഞ്ഞിരുന്നു.
എന്നാല്, ഈ വീഡിയോകള് രണ്ടുവര്ഷം മുന്പ് പ്രചരിച്ചവയാണ് എന്നായിരുന്നു സുനില് കുമാര് പിന്റുവിന്റെ വിശദീകരണം. തനിക്ക് മത്സരിക്കാന് സീറ്റ് ലഭിക്കുന്നത് തടയാനാണ് അന്ന് ക്ലിപ്പ് പ്രചരിപ്പിച്ചതെന്നും പ്രതിപക്ഷം പഴയ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് സുനില് കുമാര് പറഞ്ഞത്.
Content Highlights: Indecent video call with woman, controversy: BJP candidate sunil kumar pintu wins Bihar elections