ബെംഗളൂരു: എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര് ആക്രമണം. കണ്ണൂര് ഇരിക്കൂര് സ്വദേശിനിയായ അധ്യാപികയുടെ മൊബൈല് നമ്പര് ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയാണ് സൈബര് ആക്രമണം നടത്തുന്നത്. സംഭവത്തില് മൈസൂരില് താമസിക്കുന്ന അധ്യാപികയുടെ പരാതിയില് പൊലീസ് കേസെടുത്തു.
കുണ്ടറ ബേബി എന്ന അക്കൗണ്ടില് നിന്നാണ് സൈബര് ആക്രമണം നടത്തിയിരിക്കുന്നത്. കെ സി വേണുഗോപാലിന്റെ ഓഫീസ് നടത്തിയ പരിശോധനയിലാണ് അധ്യാപികയുടെ നമ്പര് ഉപയോഗിച്ചാണ് അക്കൗണ്ട് നിര്മിച്ചത് എന്ന് കണ്ടെത്തിയത്. തുടര്ന്ന് ഇവരെ ബന്ധപ്പെട്ടപ്പോളാണ് ടീച്ചര് ഇക്കാര്യം അറിയുന്നത്. സഹോദരി പത്ത് വര്ഷങ്ങള്ക്ക് മുന്പ് വിദേശത്തേക്ക് പോയപ്പോള് അവരുടെ നമ്പര് പിന്നീട് ടീച്ചര് ഉപയോഗിക്കുകയായിരുന്നു. ഈ നമ്പറാണ് സൈബര് ആക്രമണത്തിനായി ഉപയോഗിച്ചത്.
കാര്യമറിഞ്ഞ ഉടന് അധ്യാപിക മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കി. സംഭവത്തില് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് സൈബര് സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.
Content Highlight; Case registered over alleged cyber attack against K C Venugopal