ന്യൂഡല്ഹി: റഷ്യന് സൈന്യത്തില് സേവനമനുഷ്ഠിക്കുന്ന ഇന്ത്യന് പൗരരുടെ എണ്ണം കൂടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. നിലവില് ഇന്ത്യയില് നിന്നുള്ള 44 പേരാണ് റഷ്യന് സൈന്യത്തില് പ്രവര്ത്തിക്കുന്നത്.
സമീപകാലത്ത് നടത്തിയ റിക്രൂട്ട്മെന്റിലൂടെയാണ് ഇത്രയും പേര് റഷ്യന് സൈന്യത്തിന്റെ ഭാഗമായത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകള് അവഗണിച്ചാണ് ഇന്ത്യന് പൗരന്മാര് റഷ്യന് സൈന്യത്തില് ചേരുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്ധീര് ജയ്സ്വാള് വാര്ത്ത സമ്മേളനത്തില് വ്യക്തമാക്കി.
ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യന് അധികൃതരുമായി വിഷയം ചര്ച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില് റഷ്യന് സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യന് പൗരന്മാരെ മോചിപ്പിക്കും. ഇതിനായി റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Content Highlights: Number of Indian citizens serving in Russian army increasing: Ministry of External Affairs