പോണ്ടിച്ചേരി സർവകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് വമ്പൻ വിജയം

സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ ക്യാമ്പസുകളിലെയും യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു

പോണ്ടിച്ചേരി: പോണ്ടിച്ചേരി സർവകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വിജയം. സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ ക്യാമ്പസുകളിലെയും യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയനും എസ്എഫ്‌ഐ സ്വന്തമാക്കി.

Content Highlights: SFI wins first phase of Pondicherry University elections

To advertise here,contact us