ഭോപ്പാല്: തീവണ്ടിയാത്രയ്ക്കിടെ പഴ്സ് മോഷണം പോയതില് കുപിതയായ യാത്രക്കാരി എസി കോച്ചിന്റെ ജനല്ച്ചില്ല് തല്ലിത്തകര്ത്തു. ഇന്ഡോറില് നിന്നും ഡല്ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ പഴ്സ് മോഷണം പോയത്.
യുവതി ജനല്ച്ചില്ല് തകര്ക്കുന്നതിൻ്റെ ദ്യശ്യങ്ങള് സാമൂഹികമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.യുവതിയുടെ സമീപത്ത് ഒരു കുട്ടി ഇരിക്കുന്നതും വീഡിയോയിൽ കാണാം.യുവതി പരാതിപ്പെട്ടെങ്കിലും ട്രെയിന് ഡല്ഹിയെത്തുന്നത് വരെ ക്ഷമിക്കൂവെന്നായിരുന്നു റെയില്വേ പ്രൊട്ടക്ഷന് ഫോഴ്സിൻ്റെ മറുപടി. ഇതില് കുപിതയായതോടെയാണ് യുവതി പ്ലാസ്റ്റിക് ബോര്ഡ് കൊണ്ട് കോച്ചിലെ ചില്ല് അടിച്ച് പൊട്ടിക്കാന് തുടങ്ങിയത്.
A drunk Woman breaks train window-glass of Ac Coach because she apparently lost/misplaced her purse.When fellow passengers confronted her she started playing her female card pic.twitter.com/m8TT7oOphP
ചില്ല് തകര്ക്കരുതെന്ന് ചുറ്റും നില്ക്കുന്നവര് പറയുന്നുണ്ടെങ്കിലും യുവതി ജനലിൻ്റെ ചില്ല് പ്ലാസ്റ്റിക് ട്രേ കൊണ്ട് ഇടിക്കുകയായിരുന്നു. ചില്ല് പൊട്ടി സീറ്റിലും പരിസരത്തും വീണ് കിടക്കുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്. വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന് റെയില്വേക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും പലരും വിമര്ശനം ഉന്നയിച്ചിട്ടുണ്ട്.സംഭവത്തില് ഇന്ത്യന് റെയില്വേയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
Content Highlight : Purse stolen during journey; passenger smashes AC coach window