പട്ന: ബിഹാറില് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയുണ്ടായ വെടിവെപ്പില് ജന് സുരാജ് പാര്ട്ടി പ്രവര്ത്തകന് കൊല്ലപ്പെട്ടു. പട്നയിലെ മൊകാമ മേഖലയിലുണ്ടായ വെടിവെപ്പിലാണ് ദുലര്ചന്ദ് യാദവ് എന്ന പ്രവര്ത്തകന് കൊല്ലപ്പെട്ടത്.
പ്രചാരണം നടക്കുന്നതിനിടെ ജെഡിയു- ജന് സുരാജ് പാര്ട്ടികള് തമ്മില് വെടിവെപ്പുണ്ടാവുകയായിരുന്നു. കാറിനകത്ത് വച്ചാണ് ദുലര്ചന്ദ് യാദവിന് വെടിയേറ്റത്. ഇരുപാര്ട്ടികളുടെയും വാഹനറാലി കടന്ന് പോകുമ്പോള് രണ്ട് ഭാഗത്ത് നിന്നും വെടിവെപ്പുണ്ടാവുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥലത്ത് പ്രവര്ത്തകര്ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റുന്ന സംഭവവും ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് കൂടുതല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികള്ക്കായി അന്വേഷണം ഊര്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Content Highlight; Jan Suraaj Party supporter shot dead during campaign