ചെന്നൈയില്‍ ബൈക്ക് ടാക്‌സി യാത്രക്കിടെ 22കാരിക്ക് നേരെ ലൈംഗികാതിക്രമം;ഡ്രൈവര്‍ അറസ്റ്റില്‍

ആളൊഴിഞ്ഞ വഴിയില്‍ വച്ച് പ്രതി യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു

ചെന്നൈ: പള്ളിക്കരണയില്‍ ബൈക്ക് ടാക്‌സി യാത്രക്കിടെ ഇരുപത്തിരണ്ടുകാരിയെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ബൈക്ക് ടാക്‌സി ഡ്രൈവര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശിവകുമാറിനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്‌സിയും പൊലീസ് പിടിച്ചെടുത്തു.

തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനെ കാണാന്‍ പോകുന്നതിനായി വൈകിട്ട് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു. ഇതേ ബൈക്കിലാണ് വീട്ടിലേക്ക് തിരികെ വന്നതും. എന്നാല്‍ യാത്രക്കിടെ ആളൊഴിഞ്ഞ വഴിയില്‍ വച്ച് പ്രതി യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ശേഷം യുവതിയെ വീടിന് സമീപം ഇറക്കിവിട്ടു. വീട്ടിലെത്തിയ യുവതി നടന്ന സംഭവം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: Driver attacked 22-year-old woman during bike taxi ride

To advertise here,contact us