രാഹുലിന്റെ റാലി, പ്രകടന പത്രിക, ഖര്‍ഗെയും പ്രിയങ്കയും; ബിഹാര്‍ പ്രചരണത്തിന് വേഗം കൂട്ടി കോണ്‍ഗ്രസ്

ഒക്ടോബര്‍ 28ന് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കും.

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ പ്രചരണം വേഗത്തിലാക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ അവഗണിക്കുന്നു എന്ന് ബിജെപി ആരോപണം ഉയര്‍ത്തവേ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്‍പേ, തേജസ്വി യാദവിനെയും രാഹുല്‍ ഗാന്ധിയെയും ഒരുമിച്ച് അണിനിരത്തിയുള്ള വലിയ റാലി നടത്താന്‍ മഹാസഖ്യം ആലോചിക്കുന്നുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിനായി സംസ്ഥാനത്തേക്ക് എത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ചാത്പൂജ ദിവസമായ ഒക്ടോബര്‍ 27ന് ശേഷം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് പ്രചരണത്തിനെത്തും.

ഒക്ടോബര്‍ 28ന് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കും. സീറ്റ് വിഭജനത്തെ ചൊല്ലി ഏറെ ദിവസം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്ക് ശേഷം തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മഹാസഖ്യം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിരുന്നു. വിഐപിയുടെ മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചിരുന്നു.

Content Highlights: Congress Speeds Up Bihar Poll Campaign

To advertise here,contact us