കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍ജെഡി

നവംബര്‍ 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാം ഘട്ടത്തിലെ 122 സീറ്റുകളിലെ ഒരു സീറ്റാണ് കുടുമ്പ

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍ജെഡി. സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനിലെ കോണ്‍ഗ്രസും സിപിഐയും ആര്‍ജെഡിയും തമ്മില്‍ ഏതാണ്ട് പതിനഞ്ചോളം മണ്ഡലങ്ങളില്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജേഷ് റാമിനെതിരെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുമ്പ മണ്ഡലത്തിലാണ് രാജേഷ് റാം മത്സരിക്കുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് രാജേഷ് റാം. മുന്‍ മന്ത്രി സുരേഷ് പാസ്വാനെയാണ് ആര്‍ജെഡി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

'ഞാന്‍ കുടുമ്പയില്‍ മത്സരിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 20ന് പത്രിക സമര്‍പ്പിക്കും. പല സീറ്റുകളിലും മഹാഗഡ്ബന്ധനിലെ പല ഘടകകക്ഷികളും പല സീറ്റുകളിലും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. കുടുമ്പ അത്തരത്തിലൊരു സീറ്റാണ്.', സുരേഷ് പാസ്വാന്‍ പറഞ്ഞു.

നവംബര്‍ 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാം ഘട്ടത്തിലെ 122 സീറ്റുകളിലെ ഒരു സീറ്റാണ് കുടുമ്പ. ഒക്ടോബര്‍ 20ന് രാജേഷ് റാം പത്രിക സമര്‍പ്പിക്കും.

Story Highlights: RJD fields candidate against bihar congress state president

To advertise here,contact us