ബെംഗളൂരു: കവര്ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള് നഗരമധ്യത്തിൽ വെച്ച് സ്ത്രീയുടെ വിരളുകള് വെട്ടിമാറ്റി. കേസില് രണ്ട് പേര് പിടിയിലായി. പ്രവീണ്, യോഗാനന്ദ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആഴ്ചകള് നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികള് പൊലീസ് പിടിയിലായത്.
സെപ്റ്റംബര് 13-നാണ് കേസിനാസ്പദമായ സംഭവം. ഗണേശോത്സവത്തില് പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കള് ആക്രമിച്ചത്. ബൈക്കില് എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്ണം നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഉഷ തന്റെ സ്വര്ണമാല ഊരി നല്കി. എന്നാല്, വരലക്ഷ്മി സ്വര്ണം നല്കാന് തയ്യാറായില്ല. ഇതേ തുടര്ന്ന്, വരലക്ഷ്മിയെ വടിവാള് കൊണ്ട് ആക്രമിച്ച യോഗാനന്ദ, ഇവരുടെ രണ്ട് വിരലുകള് വെട്ടിമാറ്റികയായിരുന്നു. ശേഷം 7 പവന്റെ സ്വര്ണവും കവര്ന്ന് രക്ഷപ്പെട്ടു.
Content Highlights: Thieves cut off woman's fingers in attempted robbery