ന്യൂഡല്ഹി: ഡല്ഹിയില് എംപിമാരുടെ ഫ്ളാറ്റില് തീപിടിത്തം. ഡല്ഹിയിലെ ബ്രഹ്മപുത്ര
അപ്പാര്ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്ഫോഴ്സ് എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഫ്ളാറ്റിന്റെ ബേസ്മെന്റ് ഭാഗത്താണ് തീപർന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബേസ്മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്ണീച്ചറുകള് കത്തിനശിച്ചു. താഴത്തെ രണ്ട് നിലകളും പൂര്ണമായി കത്തി നശിച്ചുവെന്നാണ് റിപ്പോര്ട്ട്. അപകട സമയത്ത് ഫ്ളാറ്റില് ആരും ഉണ്ടായിരുന്നില്ല. അതിനാല് വന് ദുരന്തമാണ് ഒഴിവായത്.
പാര്ലമെന്റ് സമ്മേളനം ഇല്ലാത്തതിനാല് എംപിമാരോ അവരുടെ സ്റ്റാഫ് അംഗങ്ങളോ അപ്പാര്ട്ട്മെന്റില് ഉണ്ടായിരുന്നില്ല. കേരളത്തില്നിന്നുളള മൂന്ന് എംപിമാരാണ് ഈ അപ്പാര്ട്ട്മെന്റില് താമസിക്കുന്നത്. ജെബി മേത്തര്, ജോസ് കെ മാണി, ഹാരിസ് ബീരാന് എന്നിവരാണ് ബ്രഹ്മപുത്ര അപ്പാര്ട്ട്മെന്റില് താമസിക്കുന്നത്. ആളപായങ്ങളൊന്നുമില്ലെന്നും സമീപത്തുണ്ടായിരുന്നവരെ ഉടന് മാറ്റിയെന്നുമാണ് പ്രാഥമിക വിവരം.
Content Highlights: Fire breaks out at MPs' Brahmaputhra flat in Delhi: Two floors completely gutted