കുട്ടികളിൽ തെറ്റായ ചിന്താഗതി സൃഷ്ടിക്കും, സംസ്ഥാനത്ത് RSS പ്രവർത്തനങ്ങൾ നിരോധിക്കണം; കർണാടക കോൺഗ്രസ് നേതാക്കൾ

പൊതുസ്ഥലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രിക്ക് കത്തയച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ബെംഗളൂരുവില്‍ ആര്‍എസ്എസ് സ്ഥാപക ദിനം ആചരിക്കുന്നതിന് മുമ്പായിരുന്നു മന്ത്രി പ്രിയങ്ക് ഖര്‍ഗെയുടെയും എംഎല്‍സി ബി കെ ഹരിപ്രസാദിന്റെയും പ്രതികരണം. ആര്‍എസ്എസിന്റെ പ്രകടനങ്ങള്‍ക്കെതിരെയായിരുന്നു ഇരുവരുടെയും പ്രതികരണം.

പൊതുസ്ഥലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആര്‍എസ്എസ് സര്‍ക്കാര്‍ മൈതാനങ്ങള്‍ പോലുള്ള പൊതു സ്ഥലങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ നെഗറ്റീവ് ചിന്തകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. പൊലീസ് അനുമതിയില്ലാതെ സംഘടനയിലെ അംഗങ്ങള്‍ ലാത്തികള്‍ പിടിച്ചുള്ള പ്രകടനങ്ങള്‍ നടത്തുന്നുണ്ടെന്നും കുട്ടികളുടെ മനസില്‍ തെറ്റായ ചിന്തകള്‍ കടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ ലാത്തിയും വാളും ഉപയോഗിച്ചുള്ള ആര്‍എസ്എസ് പ്രകടനം തീവ്രവാദത്തില്‍ കുറഞ്ഞതല്ലെന്ന് ബി കെ ഹരിപ്രസാദും പറഞ്ഞു. സംസ്ഥാനത്ത് ആര്‍എസ്എസും ബജ്‌റംഗ്ദളും നിരോധിക്കുകയെന്നത് കോണ്‍ഗ്രസ് അജണ്ടയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് സംഘടനയും നിരോധിക്കേണ്ട സമയം വന്നെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ ബിജെപിയില്‍ നിന്ന് പുറത്താക്കിയ നേതാവ് ബസന്നഗൗഡ പട്ടീല്‍ യാത്‌നാള്‍ രംഗത്തെത്തി. പ്രിയങ്ക് ഖാര്‍ഗെ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന തന്റെ ജില്ല പോയി നോക്കണമെന്ന് അദ്ദേഹം പറഞ്ഞു.Content Highlights: Karnataka Congress leaders asked to ban RSS in state

To advertise here,contact us